Select Your Language

Notifications

webdunia
webdunia
webdunia
webdunia

രഞ്ജി ട്രോഫിയിൽ വിദർഭയ്ക്ക് കന്നി കിരീടം; ഡല്‍ഹിയെ തകര്‍ത്തത് ഒമ്പത് വിക്കറ്റിന്, ചരിത്രമെഴുതി ഗുർബാനി

രഞ്ജി കിരീടം വിദർഭയ്ക്ക്: ഡൽഹിയെ ഒൻപതു വിക്കറ്റിനു തകർത്തു

രഞ്ജി ട്രോഫിയിൽ വിദർഭയ്ക്ക് കന്നി കിരീടം; ഡല്‍ഹിയെ തകര്‍ത്തത് ഒമ്പത് വിക്കറ്റിന്, ചരിത്രമെഴുതി ഗുർബാനി
ഇൻഡോര്‍ , തിങ്കള്‍, 1 ജനുവരി 2018 (17:25 IST)
രഞ്ജി ട്രോഫി കിരീടം വിദർഭയ്ക്ക്. കരുത്തരായ ഡൽഹിയെ ഒൻപതു വിക്കറ്റിനു തോൽപ്പിച്ചാണ് തങ്ങളുടെ കന്നികിരീടത്തില്‍ വിദർഭ മുത്തമിട്ടത്. ഒരു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് തങ്ങളുടെ വിജയലക്ഷ്യമായിരുന്ന 29 റൺസ് വിദർഭ മറികടന്നത്. സ്കോർ വിദർഭ: 547, 32/1, ഡൽഹി: 295, 280.     
 
രണ്ടാമിന്നിങ്സിൽ ഡൽഹിയെ 280 റൺസിനാണ് വിദർഭയുടെ ബോളർമാർ കെട്ടുകെട്ടിച്ചത്. രണ്ട് ഇന്നിങ്ങ്സുകളില്‍നിന്നുമായി എട്ടു വിക്കറ്റുകൾ വീഴ്ത്തിയ രജനീഷ് ഗുർബാനിയും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കന്നി സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ അക്ഷയ് വഡേക്കറുമാണ്(133) വിദർഭയുടെ വിജയശില്പികള്‍.
 
ഹാട്രിക്ക് നേടിയ രജനീഷ് ഗുർബാനിയുടെ ബോളിങ് മികവിലായിരുന്നു ഡൽഹിയെ ഒന്നാം ഇന്നിങ്സിൽ 295 റൺസിന് പുറത്താക്കാന്‍  വിദര്‍ഭയ്ക്ക് കഴിഞ്ഞത്. 1972–73 തമിഴ്നാടിന്റെ കല്യാണസുന്ദരത്തിനു ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ താരമാകാനും ഗുർബാനിക്ക് കഴിഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടെസ്റ്റ് റാങ്കിംഗ്: ഒന്നാം സ്ഥാനത്ത് കോഹ്‌ലിപ്പട തന്നെ, ബാറ്റ്‌സ്മാന്മാരില്‍ സ്റ്റീവ് സ്മിത്ത് ഒന്നാമത്